• 500, 1000

  ഡിസംബര്‍ 30 വരെയെങ്കിലും രാഷ്ട്രീയം മാറ്റി വച്ച് നമുക്ക് ഒറ്റക്കെട്ടായി നിന്നൂടെ ... ?

  ഈ നാട് അതാവശ്യപ്പെടുന്നുണ്ട് .....

  അത് കഴിഞ്ഞിട്ട് നമുക്ക് ബി . ജെ. പിക്കാരനോ , കോണ്‍ഗ്രസ്സുകാരനോ  , മാര്‍ക്കിസ്റ്റുകാരനോ , ലീഗുകാരനോ  ആയി മാറി പരസ്പരം ആശയ സംഘട്ടനം തുടരാം ... 

  14 ലക്ഷം കോടി രൂപ....... 500 ന്‍റെയും 1000 ത്തിന്‍റേയും നോട്ടുകളായി രാജ്യത്തിലുടനീളം ഉപയോഗിച്ച് വരുന്ന 14 ലക്ഷം കോടി രൂപയാണ് രണ്ട് ദിവസം മുന്‍പ് പ്രധാനമന്ത്രി ഒരു മുന്നറിയിപ്പുമില്ലാതെ അസാധുവായി പ്രഖ്യാപിച്ചത് ... 

  കാരണമായി പറഞ്ഞത് രാജ്യത്ത് ഭീകരമാം വിധം വളര്‍ന്നു കൊണ്ടിരിക്കുന്ന കള്ളപ്പണവും കള്ള നോട്ടും തടഞ്ഞ് രാജ്യത്തിന്‍റെ സമ്പദ് ഘടന ഭദ്രമാക്കാന്‍ എന്ന് .

  നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അസാധുവാക്കിയ ഈ 14 ലക്ഷം കോടി രൂപ റിസര്‍വ്വ് ബാങ്കിലെ മാനേജര് പറഞ്ഞിട്ട് അവിടുത്തെ  പണിക്കാര് പണ്ട് അവിടുത്തെ കമ്മട്ടത്തില്‍ അച്ചടിച്ചതാണ് . എന്നിട്ടാ കാശ് സര്‍ക്കാരിന് കൈമാറുന്ന സമയം സര്‍ക്കാറിന്‍റെ കയ്യില്‍ നിന്ന് ഈ 14 ലക്ഷം കോടി രൂപക്ക് തുല്യ മൂല്യമുള്ള സ്വര്‍ണ്ണം ജാമ്യമായി വാങ്ങി  അവിടുത്തെ അലമാരയില്‍ ഇപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട് ... 

    ഡിസംബര്‍ 30  തീയ്യതി വൈകീട്ട് രാജ്യത്തെ ഒരു ലക്ഷത്തിന് മുകളില്‍ വരുന്ന ബാങ്കുകളുടെ പ്രവര്‍ത്തി സമയം കഴിഞ്ഞ് ഇടപാടുകള്‍ ക്ലോസ്സ് ചെയ്യുന്ന സമയം അസാധുവാക്കിയ ഈ 14 ലക്ഷം കോടി രൂപ കണക്ക് പ്രകാരം തിരിച്ച് ബാങ്കുകളില്‍ എത്തിയിട്ടുണ്ടാവേണ്ടതാണ് . അങ്ങനെ  എത്തിയിട്ടുണ്ടെങ്കില്‍ നമുക്ക് ഉറപ്പിക്കാം ഈ നാട്ടില്‍ കള്ളപ്പണം ഇല്ല എന്ന് . ഈ സമയം ബി. ജെ. പി ക്കാരനായും കോണ്‍ഗ്രസ്സ്കാരനായും , മാര്‍ക്കിസ്റ്റുകാരനായും ലീഗുകാരനായും നമുക്ക് മാറാം ...

  എന്നിട്ട് ഒറ്റക്കെട്ടായി നമുക്ക് പറയാം , സാധാരണക്കാരെ ഇത്രയും ദിവസം ബുദ്ധിമുട്ടിച്ച നമ്മുടെ പ്രധാനമന്ത്രി ആണ്‌ ലോകത്തിലെ ഏറ്റവും വലിയ മണ്ടന്‍ എന്ന് ... ! 

  അതല്ല . ഡിസംബര്‍ 30 ന് വൈകുന്നേരം എല്ലാ ബാങ്കുകളും ഇടപാടുകള്‍ ക്ലോസ്സ് ചെയ്യുന്ന സമയം നമ്മുടെ എല്ലാം കയ്യിലുണ്ടായിരുന്ന ഈ പറഞ്ഞ അസാധുവാക്കിയ  14 ലക്ഷം കോടിക്ക് പകരമായി ബാങ്കുകളില്‍ തിരിച്ചെത്തിയത് ആ തുകയേക്കാള്‍ കുറവോ ഒരുവേള 11 ലക്ഷം കോടിയോ ( ഉദാഹരണം )ആണെങ്കില്‍ അപ്പോഴും  നമുക്ക്  ബി. ജെ. പിക്കാരനും  , കോണ്‍ഗ്രസ്സ്കാരനും , മാര്‍ക്കിസ്റ്റ് കാരനും ലീഗുകാരനും ആയി മാറാം ...

  എന്നിട്ട് ഒറ്റക്കെട്ടായി പറയാം , നമ്മുടെ പ്രധാനമന്ത്രി ചെയ്തത് ശരിയായിരുന്നെന്ന് ....!

  കാരണം അസാധുവാക്കിയ 14 ലക്ഷം കോടി രൂപ വൈറ്റ് മണിയാണെങ്കില്‍ ഡിസംബര്‍ 30 നുള്ളില്‍ ഉറപ്പായും തിരിച്ച് ബാങ്കില്‍ എത്തിയിരിക്കണം  . എന്നിട്ടും തിരിച്ച് വന്നത് 11 ലക്ഷം കോടിയേ ഉള്ളൂവെങ്കില്‍ അതിനര്‍ത്ഥം ബാക്കി വരുന്ന 3 ലക്ഷം കോടി കള്ളപ്പണമാണെന്നും , അതിന്‍റെ അവകാശികള്‍ക്ക് ആ കാശ് ബാങ്കില്‍ കൊണ്ട് വന്ന് മാറുമ്പോള്‍ കണക്ക് കാണിക്കാന്‍ കഴിയാതെ വരുമെന്ന് പേടിച്ച് കത്തിച്ച് കളഞ്ഞതാണെന്നും ..

  അങ്ങനെ വരുന്ന സമയത്ത് നമ്മുടെ നാട്ടില്‍ അങ്ങോളമിങ്ങോളമുണ്ടാവുക ഈ 11 ലക്ഷം കോടി രൂപ . റിസര്‍വ്വ് ബാങ്കിന്‍റെ അലമാരയില്‍ ഉണ്ടാവുക നമ്മള്‍ കൊടുത്ത 14 ലക്ഷം കോടിയുടെ സ്വര്‍ണ്ണവും . സ്വാഭാവികമായും അവിടുത്തെ പണിക്കാര് അവിടുത്തെ കമ്മട്ടത്തില്‍ വച്ച് നമുക്ക് തരാനുള്ള ബാക്കി 3 ലക്ഷം കോടി രൂപ അച്ചടിച്ച് തന്നേ മതിയാവൂ ..

  അവരാ 3 ലക്ഷം കോടി രൂപ നമുക്ക് തരുമ്പോള്‍ അതീ നാടിന്‍റെ വിജയമല്ലേ . ആ കാശ് കൊണ്ട് എത്രയെത്ര റോഡുകള്‍ , കെട്ടിടങ്ങള്‍ , ബുള്ളറ്റ് ട്രെയിനുകള്‍ , ദേശ സുരക്ഷാ സംവിധാനങ്ങള്‍ , ജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ നാട്ടില്‍ നടത്താം ..

  ഈ നാടും വികസിക്കില്ലേ....?   വരും തലമുറക്ക് അതുകൊണ്ട് പ്രയോജനമുണ്ടാവില്ലേ....?

  ഈ രണ്ട് കാര്യവും മാറ്റി വച്ചാല്‍ മറ്റൊന്ന് പാക്ക് കമ്മട്ടത്തില്‍ അച്ചടിച്ചതും , അവരുടെ സഹായത്തോടെ ഇന്‍ഡ്യയില്‍ അച്ചടിക്കുന്നതും , സാധാരണക്കാര്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമുള്ളതുമായ പതിനായിര കണക്കിന് കോടിയുടെ കള്ള നോട്ടുകള്‍ ഒരു സംശയത്തിനും ഇടയില്ലാതെ നാമാവശേഷമാവും എന്നതാണ് .... 

  അതും വലിയൊരു കാര്യമല്ലേ.... അതും ഈ നാടിന്‍റെ വിജയമല്ലേ.....?

  പക്ഷെ 130 കോടി ജനങ്ങളില്‍  ഭൂരിഭാഗവും സാധാരണക്കാരുള്ള ഈ നാട്ടില്‍ പെട്ടെന്നുള്ള ഈ നടപടി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് നിസ്തര്‍ക്കമാണ് ..

  കാരണം പഴയ നോട്ടുകള്‍ മാറാന്‍ മണികൂറുകളോളം ക്യൂ നില്‍ക്കേണ്ടി വരുന്നു . മൊത്തം കറന്‍സിയുടെ 86 % വും 500 ഉം 1000 വും ആണെന്നിരിക്കേ ബാക്കിയുള്ള 100 നും 50 നും സ്വാഭാവികമായും ക്ഷാമമുണ്ടാവുന്നു ..

  ബസ്സിലും മാര്‍ക്കറ്റിലും റേഷന്‍ കടയിലും എന്നു വേണ്ട സകലമാന ഇടങ്ങളിലും പ്രതിസന്ധി നേരിടുന്നു .

  ഇത്തരം ഒരു അപ്രതീക്ഷിത നടപടി വരുമ്പോള്‍ ഇത്തരം പ്രതിസന്ധികള്‍ സ്വാഭാവികമല്ലേ......?  ഈ വിഷമങ്ങള്‍ ഞാന്‍ സഹിക്കുന്നത് എന്‍റെ നാടിന്‍റെ നന്മക്ക് വേണ്ടിയാണ് എന്നല്ലേ നമ്മള്‍ ചിന്തിക്കേണ്ടത് ...? 

  ഈ കുഴല്‍പ്പണവും കള്ളനോട്ടും ഉപയോഗിച്ച് നടത്തുന്ന കൊള്ളരുതായ്മകള്‍ എന്‍റെ ഭാവി തലമുറക്കെങ്കിലും ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ ഞാന്‍ ഇന്ന് കുറച്ച് കഷ്ടപ്പെടാനും തയ്യാറാണ് എന്ന് കരുതുകയല്ലേ വേണ്ടത് .....?

  അതല്ല . എനിക്ക് ബുദ്ധിമുട്ടാനൊന്നും വയ്യ , എന്‍റെ രാജ്യം വികസിക്കുകയൊന്നും വേണ്ട , കള്ളപ്പണവും കള്ളനോട്ടും ഉപയോഗിച്ച് ഈ നാട്ടില്‍ ഭീകരവാദവും കൊള്ളരുതായ്മകളും ബോംബ് സ്ഫോടനങ്ങളും  നടന്നോട്ടെ , എനിക്കതില്‍ പ്രശ്നമൊന്നുമില്ല എന്നാണ് മറുപടിയില്ലെങ്കില്‍ ഒരു രക്ഷയുമില്ല ...

  ഒരുപാട് വിഷമങ്ങള്‍ നേരിടുമ്പോള്‍ ഈ നടപടിയെ എതിര്‍ക്കുന്നത് സ്വാഭാവികമാണ് . അതാരുടേയും കുറ്റമല്ല . പക്ഷെ ആ എതിര്‍പ്പിലും  രാഷ്ട്രീയം  ഒരു പ്രധാന ഘടകമാണെന്നുള്ളത് ആര്‍ക്കും നിഷേധിക്കാനാവില്ല .

  പക്ഷെ ഈ നടപടിയെ എതിര്‍ക്കുന്നവര്‍  പറയുന്ന ആദ്യത്തെ കാര്യം മുന്‍കൂട്ടി അറിയിച്ചിട്ട് വേണ്ടേ ഇത്തരമൊരു കാര്യം ചെയ്യാന്‍ എന്നാണ് ...

  അങ്ങനെ ചോദിക്കുന്നവരോട് പറയാന്‍ ഒന്നേ ഉള്ളൂ ,  ഒരു മാസം മുന്‍പേ അറിയിച്ചിട്ടാണ് ഇത് ചെയ്തിരുന്നെങ്കില്‍ ഒരിക്കലും ഈ നടപടിക്ക് മികച്ച ഒരു ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല . കള്ളപ്പണം വ്യാപാരസ്ഥാപനങ്ങളിലൂടെയും ഗോള്‍ഡായും മറ്റ് വഴികളിലൂടെയും  അത് മാറ്റേണ്ടവര്‍ മാറ്റിയിരിക്കും . പിന്നെ ഇങ്ങനെയൊരു നടപടി കൊണ്ട് എന്ത് പ്രയോജനം ....! 

  പിന്നെ പറയുന്നത് , ഇത്തരം പ്രതിസന്ധികള്‍ നേരിടാന്‍ സര്‍ക്കാരിന് വ്യക്തമായ പദ്ധതികള്‍ വേണമെന്നായിരുന്നു . പക്ഷെ അതെങ്ങനെ എന്ന് തിരിച്ച് ചോദിച്ചാല്‍ അതിന് ഉത്തരം മൗനം മാത്രം .

  ഇതിനുള്ള ഒരു പോംവഴി 1ലക്ഷത്തിന് മുകളിലുള്ള ബാങ്ക് ശാഖകളുടെ എണ്ണം കൂട്ടുകയും , 2. 2 ലക്ഷം ATM ബ്രാഞ്ചുകളുള്ളത് എണ്ണം കൂട്ടുകയും ചെയ്യുക എന്നതാണ് . ഈ ഒരു നടപടിക്ക് വേണ്ടി മാത്രം അത്തരമൊരു തിരുമാനം എത്രത്തോളം പ്രായോഗികമാവും ...?

  പിന്നെയുള്ള ചോദ്യം , എങ്കില്‍ 50 ഉം 100 ഉം കുറച്ച് കൂടുതല്‍ കമ്മട്ടത്തില്‍ നിന്ന് അച്ചടിച്ച് വച്ചിരുന്നേല്‍ ഈ പ്രതിസന്ധി ഉണ്ടാവുമായിരുന്നോ എന്നാണ് . സത്യം പറഞ്ഞാല്‍ അത്തരക്കാരുടെ വിചാരം ആവശ്യം വരുമ്പോ , വരുമ്പോ ഓടി ചെന്ന് അച്ചടിച്ച് എടുക്കാവുന്നതാണ് ഈ കാശെന്നാണ് ...

  പിന്നെ പറയുന്നത് , പുതിയ നോട്ടുകള്‍ക്ക് വേണ്ടി ATM മെഷ്യനുകള്‍ ക്രമീകരിക്കുവാനുള്ള നടപടി ഗവണ്‍മെന്‍റ് മുന്‍പേ ചെയ്യണമെന്നായിരുന്നു . അവരോട് പറയാനുള്ളത് ഇതാണ് , ATM ക്യാഷ് നിറക്കുന്ന ഏജന്‍സികളോട് ഇത്രയും രഹസ്യ സ്വഭാവമുള്ള ഈ നടപടി മുന്‍കൂട്ടി അറിയിക്കാന്‍ കഴിയുമോ...?  അങ്ങനെ അവരോടിത് അറിയിക്കാന്‍ കഴിയുന്നതായിരുന്നെങ്കില്‍ ജനങ്ങളോട് ഈ കാര്യം മറച്ചു വക്കേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ..?

  2000 ആവശ്യമുള്ളവര്‍ പോലും ചില്ലറക്കായി മെഷ്യനില്‍ ടൈപ്പ് ചെയ്യുന്നത് 1900 എന്നാണ് . ആ നിലക്ക് പരമാവധി ചെറിയ നോട്ടുകള്‍ പെട്ടെന്ന് തന്നെ ATM ല്‍ കാലിയാവുക സ്വാഭാവികമാണ് ...  ഈയൊരു അവസ്ഥ നമ്മളും മനസ്സിലാക്കേണ്ടെ ...?

  അതുകൊണ്ട് ഡിസംബര്‍ 30 വരെയെങ്കിലും രാഷ്ട്രീയം മറന്ന് ഈ മഹത്തായ നടപടിയെ അനുകൂലിച്ചില്ലെങ്കിലും എതിര്‍ക്കാതിരുന്നുടെ...?

  ഡിസംബര്‍ 30 വരെയെങ്കിലും , എട്ടും പൊട്ടും തിരിയാത്ത വെറും നാല് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ കൊണ്ട് ഈ നാടിന്‍റെ പ്രധാനമന്ത്രിയെ കോമണ്‍സെന്‍സില്ലാത്തവനെന്ന് പറഞ്ഞ്, പഠിപ്പിച്ച് ,പറയിപ്പിച്ച് അത് വീഡിയോയിലാക്കി അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കുന്ന ഭോഷ്ക്കത്തരം  നിര്‍ത്തി വച്ചൂടെ .... ? 

  അതെ ... ഡിസംബര്‍ 30 വരെയെങ്കിലും രാഷ്ട്രീയം മറന്ന് നമുക്ക് ഒറ്റക്[truncated by WhatsApp]

 • 0 comments:

  Post a Comment