• ബസിനടിയില്‍പ്പെട്ട അമ്മയും കുഞ്ഞും തലനാരിഴക്ക് രക്ഷപ്പെട്ടു

    പനമരം: ബസ്സ്റ്റാന്ഡില് ബസിനടിയില്പ്പെട്ട അമ്മയും കൈക്കുഞ്ഞും തലനാരിഴക്ക് രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം 4.30നാണ് സംഭവം.
    കൊയിലേരി പുതിയിടംകാരായ നളിനിയും (48) ഒരു വയസ്സുള്ള പേരമകളുമാണ് ബസിന്െറ മുന്ചക്രത്തിനടിയില്പ്പെട്ടത്. മാനന്തവാടിയില് നിന്ന് ബത്തേരിയിലേക്ക് വരുകയായിരുന്ന അലയന്സ് സ്വകാര്യബസ് അമിത വേഗത്തില് ബസ്സ്റ്റാന്ഡിലേക്ക് പ്രവേശിക്കുകയായിരുന്നു. പള്ളിക്കുന്ന് പെരുന്നാളിന് പോയി തിരിച്ചുവരികയായിരുന്നു നളിനിയും കുടുംബവും.
    കൊയിലേരിയിലേക്കുള്ള ബസ് കാത്തുനില്ക്കുന്ന സൈഡിലേക്ക് വേഗത്തില് പാഞ്ഞുവന്ന ബസിനടിയിലേക്ക് അമ്മയും കുഞ്ഞും വീഴുകയായിരുന്നു. മറ്റു യാത്രക്കാര് നിലവിളിച്ചു. പെട്ടെന്ന് ബസ് നിര്ത്താന് കഴിഞ്ഞതിനാല് വന് ദുരന്തം ഒഴിവായി. ബസിലെ ഡ്രൈവറും ക്ളീനറും ഇറങ്ങിയോടി. പനമരം പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു.
  • 0 comments:

    Post a Comment