• ദീപിക ഒരു സംഭവം തന്നെ

     നാ​ട്ടു​കാ​രു​ടെ ദു​രി​ത​ത്തി​ന് അ​റു​തി വ​രു​ത്തി ഒ​രു​പ​റ്റം വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളും നാ​ടി​ന് മാ​തൃ​ക​യാ​യി. പ​ന​മ​രം പാ​ല​ത്തി​ൽ കേ​ബി​ൾ ലൈ​നും ശു​ദ്ധ​ജ​ല പൈ​പ്പു​ക​ളും സ്ഥാ​പി​ച്ച​ത് കാ​ര​ണം പാ​ല​ത്തി​ൽ നി​ന്ന് മ​ഴ​വെ​ള്ളം ഒ​ഴു​കി പോ​കാ​നാ​കാ​തെ ക​ാൽ​ന​ട​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി​രു​ന്നു. പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്പോ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ളവ​രെ​യാ​ണ് പ്ര​യാ​സ​ത്തി​ലാ​ക്കി​യ​ത്. ച​ങ്ങാ​ട​ക്ക​ട​വിലെയും കീ​ഞ്ഞു ക​ട​വി​ലെയും യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ്് പാ​ല​ത്തി​ലെ പൈ​പ്പു​ക​ൾ​ക്കി​ട​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി മ​ഴ​വെ​ള്ളം ഒ​ഴു​കി പോ​കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. കൈ​ത​യ്ക്ക​ൽ, കീ​ഞ്ഞ് ക​ട​വ്, പ​ര​ക്കു​നി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള നൂ​റു​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പാ​ല​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​ത്. ബാ​പ്പു​ട്ടി കാ​രി​കു​യ്യ​ൻ, ടി.​കെ. അ​ബ്ദു​ൽ റ​സാ​ക്ക്, ബി.​കെ. ഫി​റോ​സ് കീ​ഞ്ഞു​ക​ട​വ്, അ​ഷ്റ​ഫ്, ജാ​ഫ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ........      .ദീപിക പത്രം. 
  • 0 comments:

    Post a Comment