• മദ്യശാല തുറക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.

    വയനാട് പനമരത്ത് ബവ്കോ മദ്യശാല തുറക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കെട്ടിടത്തിനുമുകളില്‍ കയറി നാട്ടുകാരന്‍ ആത്മഹത്യക്കു ശ്രമിച്ചു.

    പനമരം ടൗണിലായിരുന്നു നേരത്തെ മദ്യ ശാല. എന്നാൽ പാതയോരങ്ങളിൽ മദ്യശാല പാടില്ലെന്ന ഉത്തരവ് വന്നതോടെ പനമരം നീരാ‌ട്ടാടി റോഡിലേക്ക് മാറ്റി. പനമരം പഞ്ചായത്ത് വൈസ് പ്രസിഡൻറിൻറെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കാണ് മാറ്റിയത്. വലിയ മാസവാടകയെന്ന ലാഭമാണ് ഇവിടേക്ക് മാറ്റാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് കോടതി വിധിയെ തുടർന്ന് അടച്ചു പൂട്ടി.

    എന്നാൽ കോടതി വിധി വീണ്ടും സാമ്പാദിച്ച് ഔട്ട് ലെറ്റ് വീണ്ടും തുറക്കാനാണ് ഇപ്പോൾ നീക്കം. ഔട്ട്‌ലെ‌റ്റിൽ നിന്നും സമീപത്തെ ആദിവാസി കോളനിയിലേക്ക് ഇരുന്നൂറ് മീറ്റർ പോലും ദൂരമില്ല. ട്രൈബൽ ഒാഫീസർ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയട്ടുണ്ട്. ഇക്കാര്യം പരിഗണിച്ചില്ലെന്ന് നാട്ടകാർ പറയുന്നു. ഇന്നലെ തുറക്കുമെന്ന അഭ്യൂഹത്തെ തുടർന്ന് നാട്ടുകാർ തടിച്ചുകൂടിയിരുന്നു. ജാനവാസില്ലാത്ത മറ്റൊരിടത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെയും പ്രക്ഷോഭം നടന്നിരുന്നു.
  • 0 comments:

    Post a Comment