• ഗതാഗതക്കുരുക്ക്

  പനമരം: റോഡിനിരുവശത്തുമുള്ള ഓട്ടോ സ്റ്റാന്ഡ് പനമരത്ത് ഗതാഗത
  ക്കുരുക്കിന് ഇടയാക്കുന്നു. ഓട്ടോസ്റ്റാന്ഡ് മാറ്റുമെന്ന
  അധികൃതരുടെ വാഗ്ദാനം പാഴ്വാക്കാവുകയാണ്.
  പനമരം ടൗണില് ബസ്സ്റ്റാന്ഡിനടുത്താണ് റോഡിന്െറ
  രണ്ടുവശത്തും ഓട്ടോസ്റ്റാന്ഡുള്ളത്. ബസ്സ്റ്റാന്ഡ് മുതല് ആശുപത്രി റോഡ്
  വരെ സ്റ്റാന്ഡ് നീളുന്നു. ഇതോടെ മറ്റു വാഹനങ്ങള്ക്ക് ഓട്ടോകള്ക്കിടയിലൂടെ വേണം കടന്നുപോകാന്. വാഹനങ്ങള് സൈഡ്
  കൊടുക്കുമ്പോഴാണ് ഉരസലും ഗതാഗതക്കുരുക്കുമുണ്ടാകുന്നത്. നാല്
  സ്റ്റാന്ഡുകളിലായി 600ഓളം ഓട്ടോകള്ക്കാണ് ടൗണില് പെര്മിറ്റുള്ളത്. ടൗണിന്
  ഉള്ക്കൊള്ളാന് പറ്റാത്ത രീതിയിലാണ് ഓട്ടോകളുടെ എണ്ണം. പെര്മിറ്റ്
  കൊടുക്കുന്നതില് നിയന്ത്രണമില്ലാത്തതാണ് ഇതിന് കാരണമെന്ന് പറയുന്നു.
 • 0 comments:

  Post a Comment