• ഹര്‍ത്താല്‍ ബന്ദായി

  ബത്തേരി മണിച്ചിറക്കടുത്ത് മാവാടിക്കുന്നില് ആദിവാസികളും മറ്റും ഉപയോഗിക്കുന്ന ശ്മശാനത്തില് നായ്ക്കളെ കുഴിച്ചിട്ട സംഭവത്തില് പ്രതിഷേധിച്ചും ബന്ധപ്പെട്ടവര്ക്കെതിരെ നടപടി ആവശ്യപ്പെട്ടും ഹിന്ദു ഐക്യവേദി വെള്ളിയാഴ്ച വയനാട്ടില് നടത്തിയ ഹര്ത്താല് പൂര്ണം. ബത്തേരി ഭാഗത്ത് ബന്ദിന്െറ പ്രതീതിയായിരുന്നു.
  ജില്ലയിലെ ഹോട്ടലുകളടക്കം കടകമ്പാളങ്ങള് അടഞ്ഞുകിടന്നു. സര്ക്കാര് ഓഫിസുകളും ബാങ്കുകളും വിദ്യാലയങ്ങളും അടച്ചിട്ടു. കലക്ടറേറ്റില് ഹാജര്നില കുറവായിരുന്നു. ഹര്ത്താല് അനുകൂലികള് വാഹനങ്ങള് തടഞ്ഞു. തുറന്ന കടകള് പൂട്ടിച്ചു. വിവിധ കേന്ദ്രങ്ങളില് ബി.ജെ.പി-ഹിന്ദു ഐക്യവേദി പ്രവര്ത്തകര് പ്രകടനം നടത്തി.
  കെ.എസ്.ആര്.ടി.സി ബത്തേരി, മാനന്തവാടി, കല്പറ്റ എന്നിവിടങ്ങളില്നിന്ന് ദീര്ഘദൂര സര്വീസുകള് നടത്തിയത് യാത്രക്കാര്ക്ക് സഹായമായി. ബത്തേരി ജില്ലാ ഡിപ്പോയില്നിന്ന് 36 സര്വീസുകള് നടത്തി. കൂടുതല് പൊലീസ് സംരക്ഷണം ലഭിച്ചിരുന്നുവെങ്കില് ഇതിലേറെ സര്വീസുകള് നടത്താന് സന്നദ്ധമായിരുന്നുവെന്ന് ജില്ലാ ഗാരേജ് അധികൃതര് അറിയിച്ചു.
  പനമരം കൂളിവയലില് കട തുറന്നതുമായി ബന്ധപ്പെട്ട് സംഘര്ഷമുണ്ടായെങ്കിലും പൊലീസെത്തി ശാന്തമാക്കി. ഹര്ത്താലുമായി ബന്ധപ്പെട്ട് ജില്ലയില് അനിഷ്ടസംഭവങ്ങളുണ്ടായില്ലെന്ന് പൊലീസ് അറിയിച്ചു. ബത്തേരിയില് വന് പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
  ചെറുകാട്ടൂര് എസ്റ്റേറ്റ് മുക്ക്, ചെറുകാട്ടൂര് കാപ്പുംചാല് എന്നിവിടങ്ങളില് കടകളടക്കാന് ഹര്ത്താല് അനുകൂലികള് നിര്ബന്ധിച്ചത് അല്പനേരം സംഘര്ഷാവസ്ഥയുണ്ടാക്കി. പൊലീസ് എത്തിയാണ് അനുനയിപ്പിച്ചത്.
  പഞ്ചായത്ത് പ്രസിഡന്റിനെതിരെ മുദ്രാവാക്യങ്ങളുയര്ത്തി സമരക്കാര് വൈകീട്ട് ബത്തേരി ടൗണില് പ്രകടനം നടത്തി. ഹര്ത്താല് പൂര്ണവിജയമാക്കിയ ജനങ്ങളെ ഹിന്ദു ഐക്യവേദി നന്ദി അറിയിച്ചു.
 • 0 comments:

  Post a Comment