• ഗതാഗതക്കുരുക്ക്: കലക്ടര് ഇടപെടും

    പനമരം: ടൗണിലെ ഗതാഗതക്കുരുക്കും പാര്ക്കിങ് ഉള്പ്പെടെയുള്ള ഗതാഗത
    പ്രശ്നങ്ങളും പരിഹരിക്കാന് കലക്ടര് നടപടി സ്വീകരിക്കും.
    പനമരം ബ്ളോക് പഞ്ചായത്ത് ഇതുസംബന്ധിച്ച് പാസാക്കിയ
    പ്രമേയം കലക്ടര്ക്ക് കൈമാറിയതിനെ തുടര്ന്നാണിത്. ബ്ളോക്
    പഞ്ചായത്ത് മെംബര് എം.സി. സെബാസ്റ്റ്യനാണ് അടിയന്തര
    പ്രമേയത്തിലൂടെ ടൗണിലെ ഗതാഗതപ്രശ്നത്തില് ശ്രദ്ധ ക്ഷണിച്ചത്. ടൗണില് ഓട്ടോകള്ക്ക് പുതുതായി പെര്മിറ്റ് നല്കുന്നത്
    നിര്ത്തിവെക്കണമെന്ന് പ്രമേയത്തില് ആവശ്യപ്പെട്ടു. 750ഓളം ഓട്ടോകള്
    ഇവിടെയുണ്ട്. അഞ്ച് പഞ്ചായത്തുകളിലെ ജനങ്ങള് വിവിധ
    ആവശ്യങ്ങള്ക്ക് പനമരത്ത് എത്തുന്നുണ്ട്. കുറുവാദ്വീപ്, തിരുനെല്ലി,
    പഴശ്ശികുടീരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടൂറിസ്റ്റ് വാഹനങ്ങള്
    പനമരം വഴിയാണ് പോകുന്നത്. ഹയര് സെക്കന്ഡറി സ്കൂളുകള്, സ്വാശ്രയ കോളജ്, ട്രൈബല് ഹോസ്റ്റലുകള്, ടി.ടി.ഐ, നഴ്സിങ് സ്കൂള്, ബ്ളോക്
    പഞ്ചായത്ത് ഓഫിസ്, ഗ്രാമപഞ്ചായത്ത് ഓഫിസ്, ബാങ്കുകള്
    എന്നിവയെല്ലാം ടൗണിലും പരിസരത്തുമാണുള്ളത്. സ്വകാര്യ
    വാഹനങ്ങള്ക്ക് പാര്ക്കിങ് സൗകര്യമില്ല. ഓട്ടോറിക്ഷകള്
    നിര്ത്തിയിടാന് സ്ഥലമില്ലാത്തതും ഗതാഗതപ്രശ്നങ്ങള്ക്ക്
    കാരണമാകുന്നു. ടൗണ് ഒഴിവാക്കി പെര്മിറ്റ് നല്കണം. അടിയന്തരമായി ട്രാഫിക് സംവിധാനം പനമരത്ത് ഏര്പ്പെടുത്തണം.
    കലക്ടര്, പൊലീസ് മേധാവി, ആര്.ടി.ഒ എന്നിവര്ക്ക് ബ്ളോക്
    പഞ്ചായത്തിന്െറ നിവേദനം സെബാസ്റ്റ്യന് നല്കി. 200
    ഓട്ടോറിക്ഷകള്ക്കുപോലും പാര്ക് ചെയ്യാന് സൗകര്യമില്ലാത്ത ടൗണില്
    പുതുതായി പെര്മിറ്റുകള് നല്കുന്നത്
    അടിയന്തരമായി അവസാനിപ്പിക്കണമെന്ന് നിവേദനത്തില് ആവശ്യപ്പെട്ടു
  • 0 comments:

    Post a Comment