• സ്റ്റേഷന്‍ റോഡിന് വീതിയില്ല; വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ പൊലീസിന് പുലിവാല്‍

    പനമരം: പൊലീസ് സ്റ്റേഷന് റോഡിന് വീതിയില്ലാത്തതിനാല് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള് സ്റ്റേഷനിലത്തെിക്കാന് കഴിയാത്തത് പൊലീസിന് പുലിവാലാകുന്നു.
    അഞ്ചു വര്ഷമായി ഈയൊരു വിഷയം പനമരം പൊലീസിനെ കുഴക്കുകയാണ്. ടൗണില് പാലം ജങ്ഷനില്നിന്ന് നിര്മിതി കേന്ദ്രത്തിലേക്കുള്ള റോഡാണ് ഇപ്പോള് പൊലീസ് സ്റ്റേഷന് റോഡായി ഉപയോഗിക്കുന്നത്. ഒരു ജീപ്പിന് കടന്നുപോകാവുന്ന വീതിയേ ഈ റോഡിനുള്ളൂ.
    റോഡിന്െറ തുടക്കത്തില് കുത്തനെയുള്ള ഇറക്കമാണ്. പൊലീസ് സ്റ്റേഷന്െറ മുന്നില് വലിയ വളവുണ്ട്. ഇറക്കവും വളവ് തിരിയലും വലിയ വാഹനങ്ങള്ക്ക് സാധിക്കില്ല.
    ബസ്, ലോറി എന്നിവ കസ്റ്റഡിയിലെടുത്താല് ടൗണില്തന്നെ നിര്ത്തിയിടേണ്ട സാഹചര്യമാണുള്ളത്. പിടിച്ചെടുത്ത വാഹനം റോഡിന്െറ മുന്നില്ത്തന്നെ നിര്ത്തിയിട്ടാല് അതിന്െറ ഉത്തരവാദിത്തം പൊലീസ് വഹിക്കണം. വലിയ വാഹനം കസ്റ്റഡിയിലെടുത്താല് ടൗണില് പാര്ക്ക് ചെയ്ത് കാവല് നിര്ത്തേണ്ടിവരുന്നതിനാല് ഇത്തരം സാഹചര്യം പൊലീസ് പരമാവധി ഒഴിവാക്കാറാണ് പതിവ്.
    ഇതറിയാതെ കഴിഞ്ഞ ദിവസം റോഡ് ട്രാന്സ്പോര്ട്ട് അധികൃതര് ഗുണ്ടല്പേട്ടയില്നിന്ന് കാസര്കോട്ടേക്ക് മണലുമായി പോയ ലോറി കസ്റ്റഡിയിലെടുത്തു. ലോറി ബലമായി പ്രയാസപ്പെട്ട് സ്റ്റേഷന് റോഡിലേക്ക് കയറ്റി. പിഴയടച്ചപ്പോള് ലോറി വിട്ടുകൊടുത്തെങ്കിലും ഉടമകള്ക്ക് ലോറി ടൗണിലത്തെിക്കാന് ക്രെയിന് ഉപയോഗിക്കേണ്ടിവന്നു.
    മുമ്പ് ദീര്ഘദൂര കെ.എസ്.ആര്.ടി.സിയില് പോക്കറ്റടി നടന്നപ്പോള് ബസ് പനമരം സ്റ്റേഷനിലേക്ക് വിട്ടു. എന്നാല്, പാലം ജങ്ഷനില് വെച്ചായിരുന്നു പൊലീസ് പരിശോധന. എത്ര ശ്രമിച്ചിട്ടും സ്റ്റേഷന് റോഡില് ബസ് പ്രവേശിപ്പിക്കാന് കഴിയാത്തതാണ് കാരണം. ഇത്തരം സാഹചര്യം മിക്ക ദിവസവും ആവര്ത്തിക്കുകയാണ്. നിര്മിതി കേന്ദ്രം വയലില് പുതിയ പൊലീസ് സ്റ്റേഷന് കെട്ടിടം പണിയാന് അധികൃതര് തീരുമാനിച്ചിട്ടുണ്ട്. എന്നാല്, പുതിയ റോഡ് നിര്മിക്കാതെ കെട്ടിടം പണിതാല് ഈ പ്രശ്നം പരിഹരിക്കപ്പെടില്ല. പാലം ജങ്ഷനില് റോഡിന്െറ തുടക്കത്തിലെ താഴ്ചയില് ടൂറിസം വകുപ്പിന്െറ കെട്ടിട നിര്മാണം നടക്കുന്നുണ്ട്. അതിനാല്, റോഡ് വീതികൂട്ടി പണിയുക അസാധ്യവുമാണ്.
  • 0 comments:

    Post a Comment