• മിസ്‌ഡ് കോള്‍ പ്രണയത്തിനൊടുവില്‍ യുവാവ്‌ പിന്‍മാറി; യുവതി ആത്മഹത്യക്കു ശ്രമിച്ചു

    പനമരം(വയനാട്): മിസ്ഡ് കോള് പ്രണയം വിവാഹത്തിന്റെ വക്കിലെത്തിയപ്പോള് യുവാവ് പിന്മാറി. നിരാശയായ യുവതി ആത്മഹത്യക്കു ശ്രമിച്ചു. ഇടുക്കി കൊക്കയാട് വില്ലേജിലെ യുവതിയും പനമരം അഞ്ചുകുന്ന് സ്വദേശിയുമാണ് ആറുമാസം മുമ്പു മിസ്ഡ് കോളിലൂടെ പരിചയപ്പെട്ടത്. യുവതിയെ നേരില് കണ്ടതിനെ തുടര്ന്നാണു യുവാവ് പിന്വാങ്ങിയത്. ആത്മഹത്യക്കു ശ്രമിച്ചതിനെത്തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയില് കഴിയുന്ന യുവതിയില് നിന്നു മൊഴിയെടുത്ത ശേഷം യുവാവിനെതിരേ പനമരം പോലീസ് അറിയിച്ചു.

    ആഴ്ചകള്ക്കു മുമ്പു കോഴിക്കോട്ടു വച്ചാണു യുവാവും യുവതിയും ഏറെ നാളത്തെ ഫോണ് സൗഹൃദത്തിനു ശേഷം ആദ്യമായി കണ്ടുമുട്ടിയത്. ആദ്യ കൂടിക്കാഴ്ചയില് തന്നെ യുവാവ് പിന്വലിയാന് ശ്രമിച്ചതോടെ ഒച്ചപ്പാടായി. പ്രശ്നത്തില് നാട്ടുകാര് ഇടപെട്ടു. തുടര്ന്നു യുവാവിനു യുവതിയെയും കൂട്ടി വീട്ടിലേക്കു പോരേണ്ടി വന്നു. പിന്നീട് ഇരു വീട്ടുകാരും രാഷ്ട്രീയ പാര്ട്ടിക്കാരും ഇടപെട്ടു വിവാഹം രജിസ്റ്റര് ചെയ്യാന് തീരുമാനിച്ചു. ഇതിനു വേണ്ടി വ്യാഴാഴ്ച യുവതിയും ബന്ധുക്കളും പനമരത്ത് എത്തി. പക്ഷെ യുവാവ് എത്തിയില്ല.

    തുടര്ന്നു യുവതിയുടെ വീട്ടുകാര് പോലീസില് പരാതി നല്കി. പോലീസ് യുവാവിനെയും വീട്ടുകാരെയും മധ്യസ്ഥ ചര്ച്ചക്കു വിളിപ്പിച്ചു. യുവതിയെ വിവാഹം ചെയ്യാന് താല്പര്യമില്ലെന്നായിരുന്നു യുവാവിന്റെ പ്രതികരണം. ഇതുകേട്ട യുവതി ഒരു ആവശ്യമുണ്ടെന്നു പറഞ്ഞു പോലീസ് സ്റ്റേഷനില് നിന്നു പുറത്തിറങ്ങി ടൗണിലെത്തി അലോപ്പതി ഗുളികകള് വാങ്ങിക്കഴിച്ചശേഷം തിരിച്ചെത്തുകയായിരുന്നു. അധികം വൈകാതെ യുവതി സ്റ്റേഷനില് കുഴഞ്ഞുവീണു. ആദ്യം യുവതിയെ മാനന്തവാടി ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു.
    പിന്നീടു കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. യുവതിയുടെ മൊഴി അനുസരിച്ചു യുവാവിനെതിരേ കേസെടുക്കുമന്നു പോലീസ് അറിയിച്ചു.
  • 0 comments:

    Post a Comment