• മുഖം ഓൺലൈൻ

    വാർത്തകളും വിശേഷങ്ങളും മലയാളത്തിൽ അറിയാൻ  പലവിധ അപ്ലിക്കേഷനുകളും ഇന്ന് ലഭ്യമാണ്. ഈ നിരയിലേക്ക് പുതിയൊരു കാൽവെപ്പാണ് പനമരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുഖം ഓൺലൈൻ . കൈതക്കൽ സ്വദേശി ആയ സാദിഖ് ആണ് ഈ മൊബൈൽ സോഫ്റ്റ് വെയറിന്റെ ഡെവലപ്പർ. തുടക്കത്തിൽ ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ ഈ ആപ്പ് ലഭ്യമായിക്കഴിഞ്ഞു. ഭാവിയിൽ ഐ.ഒ.എസ്, വിൻഡോസ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാവും. ഓൺലൈൻ എഡിഷൻ നേരത്തേ ലഭ്യമായിരുന്നു. ഈ ഉദ്യമത്തിന് പത്തു വർഷമായി പ്രവർത്തിക്കുന്ന പനമരം ബ്ലോഗിന്റെ ആശംസകൾ .

  • 0 comments:

    Post a Comment