• സംസ്ഥാനത്തെ ആദ്യ പുകരഹിത ഗ്രാമമാകാന്‍ വയനാട്ടിലെ പനമരം ഒരുങ്ങുന്നു

    വിറക് അടുപ്പുകള്‍ ഉപേക്ഷിച്ച് സംസ്ഥാനത്തെ ആദ്യ പുക രഹിത ഗ്രാമമാകാന്‍ വയനാട്ടിലെ പനമരം ഒരുങ്ങുന്നു. ഇതിനായുള്ള പൊതുമേഖലാ എണ്ണക്കന്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പദ്ധതി പനമരത്ത് തുടങ്ങി. പ്രദേശത്തെ ദത്തെടുത്താണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പദ്ധതി നടപ്പാക്കുന്നത്. വിറകടുപ്പുകളിലൂതി കണ്ണു നിറയേണ്ട.. ആരോഗ്യ പ്രശ്‌നങ്ങളും വേണ്ട. വിറകടുപ്പുകള്‍ ഉപേക്ഷിച്ച് ഗ്യാസ് അടുപ്പുകള്‍ എല്ലാ വീട്ടിലുമെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നടപ്പാക്കുന്നത്. ഡെപ്പോസിറ്റ് തുകയില്ലാതെയാണ് വീട്ടമ്മമാര്‍ക്ക് ഇവ വിതരണം ചെയ്യുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ പനമരത്ത് തുടങ്ങുന്ന പദ്ധതി പിന്നീട് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. പുക കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങളും മലിനീകരണവും തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. 2011ലെ സെന്‍സസ് പ്രകാരം 8,17,420 ജനസംഖ്യയുള്ള വയനാട്ടില്‍ 1,44,341 പാചകവാതക ഉപഭോക്താക്കള്‍ മാത്രമാണുള്ളത്. ബാക്കി കുടുംബങ്ങള്‍ വിറകടുപ്പുകളാണ് ഉപയോഗിക്കുന്നത്. പിന്നോക്ക ജില്ലയായ വയനാട്ടില്‍ ആദിവാസികളടക്കമുള്ളവര്‍ക്ക് പ്രയോദജനം ലഭിക്കുന്ന പദ്ധതിയിലൂടെ വിറകടുപ്പുകള്‍ ഉപേക്ഷിച്ച് പാചകവാതക ഉപഭോഗം എല്ലാവരിലേക്കും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

  • 0 comments:

    Post a Comment