• കാട്ടാനകളുടെ പരാക്രമം

  പനമരം: വയനാട്ടിലെ പനമരം അരിഞ്ചേര്മല, എരനെല്ലൂര് ഭാഗങ്ങളില് തിങ്കളാഴ്ച രാവിലെ കാട്ടാനക്കൂട്ടമിറങ്ങി വന് നാശം വിതച്ചു. ഒരാളെ ആക്രമിക്കുകയും രണ്ട് കാറുകള് തകര്ക്കുകയും ചെയ്ത ആനകള് എരനെല്ലൂരില് പശുവിനെ കുത്തിക്കൊന്നു. എട്ട് വീടുകളും നാല് കിണറുകളും ബൈക്കും തകര്ത്തു.

  ആനകളെ കാട്ടിലേക്ക് തുരത്താന് രാത്രി വൈകിയും ശ്രമം തുടരുകയാണ്. ഉയര്ന്ന പൊലീസ്, വനം ഉദ്യോഗസ്ഥരും മന്ത്രി പി.കെ. ജയലക്ഷ്മിയും സ്ഥലത്തത്തെി. ആനയുടെ അടിയേറ്റ് വാരിയെല്ലുകള് തകര്ന്ന ഏച്ചോം ചെമ്പംകുളത്തില് ചാക്കോയുടെ മകന് മത്തായിയെ (മത്തച്ചന്-53) കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
  തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് നെയ്ക്കുപ്പ കാട്ടില് നിന്ന് 12 കി.മീ അകലെയുള്ള അരിഞ്ചേര്മലയില് അഞ്ച് ആനകളത്തെിയത്. അരിഞ്ചേര്മല പള്ളിത്താഴെ താഴെയത്തെിയ ആനകള് നാട്ടുകാര് ബഹളമുണ്ടാക്കിയതോടെ കൃഷിയിടങ്ങള് ചവിട്ടി മെതിച്ച് ഓടി. ഏച്ചോം, മുക്രമൂല ഭാഗത്തേക്ക് നീങ്ങിയ കൊമ്പന് മുക്രമൂല ഐശ്വര്യ നിവാസില് സുനിലിന്െറ ആള്ട്ടോ കാര് തകര്ത്തു. തൊട്ടടുത്ത നെല്ലിക്കണ്ടി മോഹനന്െറ വീട്, ബൈക്ക് എന്നിവയും തകര്ത്തു. നാട്ടുകാര് സംഘടിച്ച് ബഹളമുണ്ടാക്കിയതോടെ കൊമ്പന് തിരിച്ച് അരിഞ്ചേര്മലയിലത്തെി. ഇടവഴികളില് ജനം കൂടിയതോടെ ചിന്നംവിളിച്ച് കൃഷിയിടങ്ങളിലേക്ക് കയറി. ഈ സമയം വാഴത്തോട്ടത്തിലേക്ക് നടന്ന മാത്തച്ചന് ആനയുടെ മുന്നില്പെട്ടു. തുമ്പിക്കൈ കൊണ്ട് അടിച്ചിട്ടു. ദേഹത്താകമാനം മുറിവുകളുണ്ട്. തുടര്ന്ന് ചുണ്ടമുക്ക് റോഡിലേക്ക് ആന കുതിച്ചു. ഇവിടുത്തെ സി.കെ. രാജന്െറ കാര് കുത്തിമറിച്ചിട്ടു. മുറ്റത്തത്തെിയ രാജനു നേരെ ചിന്നം വിളിച്ച് ഓടിയടുത്തെങ്കിലും വീട്ടില് കയറി രക്ഷപ്പെട്ടു. പിന്നീട് കൊമ്പന് ഒരു കിലോ മീറ്റര് അകലെ പടിക്കംവയലിലേക്ക് നീങ്ങി. അവിടെ ദേവരാജന്െറ വീടിന്െറ മുന്നിലെ ഗ്രില്ലു തകര്ത്തു. ഈ വീടടക്കം എട്ട് വീടുകള്ക്കാണ് നാശമുണ്ടായത്. രാവിലെ 11 മണിയോടെ ആന എരനെല്ലൂര് ഭാഗത്തേക്ക് നീങ്ങി. എരനെല്ലൂര് വയലില് കെട്ടിയ ഇ.എ. അശോകന്െറ പശുവിനെ അടിച്ചും കുത്തിയും കൊന്നു. പശുവിന്െറ വയര് പിളര്ന്നു.
  പിന്നീട് എ.വി. രാജേന്ദ്രപ്രസാദിന്െറ മേച്ചേരിക്കുന്നിലെ തോട്ടത്തില് നിലയുറപ്പിച്ചു. ഇതേസമയം, മറ്റു നാല് ആനകള് അരിഞ്ചേര്മല പിയാട്ടുപറമ്പില് സോണിയുടെ റബര് തോട്ടത്തിലായിരുന്നു. തുടര്ന്ന് ആനകളെ തോട്ടത്തില് തന്നെ നിര്ത്തി വൈകീട്ട് വനത്തിലേക്ക് തിരിച്ചയക്കാനുള്ള ഒരുക്കങ്ങള് വനപാലകര് നടത്തുകയായിരുന്നു.
 • 0 comments:

  Post a Comment