• അവിഹിതം തടഞ്ഞ അമ്മയെ കൊന്നു: മകളെ ഇന്ന് അറസ്റ്റ് ചെയ്യും.

  പനമരം: ഒന്നര വർഷം മുമ്പ് കാണാതായ അഞ്ഞണിക്കുന്ന് നളന്ദ നിവാസില് മാലതിയെ (70) മക്കൾ വിഷം കൊടുത്തു കൊന്ന് കുഴിച്ചിട്ടതാണെന്നാണ് തെളിഞ്ഞു. സഹോദരങ്ങൾ തമ്മിലുള്ള അവിഹിത ബന്ധം കണ്ട അമ്മയെ വിഷം ബലമായി കുടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

  വെളിപ്പെടുത്തലിനെ തുടര്ന്ന് മകന് രഞ്ജിത്തിനെ (43) പനമരം പൊലീസ് അറസ്റ്റ് ചെയ്തു. മകൾ റീജയെ (41) ഇന്ന് അറസ്റ്റു ചെയ്യും. 

  നളന്ദ നിവാസില് മാധവന് നമ്പ്യാരുടെ ഭാര്യ മാലതി 2011 ഒക്ടോബര് ഒമ്പതിന് രാത്രിയാണ് മരിച്ചത്. സഹോദരനും സഹോദരിയും തമ്മില് അവിഹിത ബന്ധം പുലര്ത്തിയിരുന്നത് കണ്ട മാലതി ഇതിനെതിരെ പല തവണ താക്കീത് നല്കിയിരുന്നു. എന്നാല് ബന്ധം തുടരുകയും മാലതി ശക്തമായി എതിര്പ്പു പ്രകടിപ്പിച്ചതിനെത്തുടര്ന്ന് ബലമായി വിഷം നല്കി കൊലപ്പെടുത്തുകയുമായിരുന്നു.
  അമ്മ വിഷം കഴിച്ചു മരിച്ചു എന്ന് പിറ്റേന്ന് രാവിലെ മക്കള് മാധവന് നമ്പ്യാരെ അറിയിച്ചു. പുറത്തറിഞ്ഞാൽ നാണക്കാടാവുമെന്നതിനാൽ ആരോടും കാര്യം പറയരുതെന്നും പറഞ്ഞാല് സ്ഥലം വില്പ്പന നടക്കില്ലെന്നും അച്ഛനായ മാധവൻ നമ്പ്യാരെ ധരിപ്പിച്ചു. വാർദ്ധക്യത്തിന്റെ അവശതയിൽ കഴിയുന്ന മാധവൻ നമ്പ്യാർ മക്കൾ പറഞ്ഞത് അനുസരിച്ചു. 

  പിന്നീട് അടുത്തുള്ള കോളനിയില് നിന്ന് ആദിവാസികളെ വിളിച്ച് കമ്പോസ്റ്റ് കുഴി നിര്മ്മിക്കാനെന്ന് പറഞ്ഞ് കുഴി ഉണ്ടാക്കി. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ രഞ്ജിത്തും സഹോദരിയും ചേര്ന്ന് മുതദേഹം കുഴിയില് മണ്ണിട്ട് മുടുകയായിരുന്നു. നാട്ടുകാരോടും ബന്ധുക്കളോടും അമ്മ എറണാകുളത്താണ് എന്നാണ് പറഞ്ഞിരുന്നത്. 

  ഒന്നര വര്ഷമായിട്ടും മാലതിയുടെ ഒരു വിവരവും ലഭിക്കാത്തതിനാല് സംശയം തോന്നിയ മാലതിയുടെ സഹോദരന് നല്കിയ പരാതിയെത്തുടര്ന്നാണ് പൊലീസ് അന്വേഷണം നടത്തിയതും ചോദ്യം ചെയ്യലിൽ സംഭവം വെളിപ്പെട്ടതും.
  ബിരുദധാരികളായ രഞ്ജിത്തും റീജയും വിവാഹം കഴിച്ചിട്ടില്ല. ആറ് ഏക്കറിലധികം വരുന്ന തോട്ടത്തിൽ അടുത്തുള്ളവരുമായി ബന്ധമൊന്നുമില്ലാതെ ഒറ്റപ്പെട്ട നിലയിലായിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നത്. സ്ഥലം വിൽപ്പന നടത്തി ഇവിടെനിന്ന് പോകാനൊരുങ്ങുകയായിരുന്നു ഇവർ. മാലതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും.
 • 0 comments:

  Post a Comment