• മലയാളി തീര്‍ഥാടകന്‍ മദീനയില്‍ മരിച്ചു.

  സൗദി:കഴിഞ്ഞദിവസം വയനാട്ടിലെ സ്വകാര്യ ഉമ്ര ഗ്രൂപ്പിനൊപ്പം മദീനയിലെത്തിയ മലയാളി യുവാവ് ന്യൂമോണിയ ബാധയെത്തുടര്ന്ന് മരിച്ചു.

  പനമരം, വടച്ചാല്, ചെറുവത്ത്, അബ്ദുള്ളയുടെ മകന് അബ്ദുല് നാസറാണ്(35) അല് അന്സാര് ആസ്പത്രിയില് മരിച്ചത്.

  പിതാവും മാതാവ് ആയിഷ അബ്ദുള്ളയും മരണ സമയത്ത് ആസ്പത്രിയില് ഉണ്ടായിരുന്നു. രണ്ടു മക്കളുണ്ട്.

  മൃതദേഹം ഇന്നലെ രാവിലെ മദീനയിലെ ജന്നതുല് ബാകീഇല് ഖബറടക്കി. അബ്ദുല് ഹക്ക് തിരൂരങ്ങാടി, സിദ്ധീക്ക് കൂട്ടിലങ്ങാടി, അല്താഫ് തുടങ്ങിയവര് മരണാനന്തരരേഖകള് ശരിയാക്കുന്നതിന് നേതൃത്വം നല്കി.

 • 0 comments:

  Post a Comment