• പനമരം ആശുപത്രിയില്‍ ഐ.പി അട്ടിമറിക്കാന്‍ നീക്കമെന്ന്

    പനമരം: ഗവ. ആശുപത്രിയിലെ കിടത്തിച്ചികിത്സ അട്ടിമറിക്കാന് ചിലര് ചരടുവലികള് നടത്തുന്നതായി ആക്ഷേപം.
    ഏതാനും മാസങ്ങളായി ഇവിടെ ഐ.പി പേരിലൊതുങ്ങിയിരിക്കുകയാണ്. പാവപ്പെട്ട നിരവധി രോഗികളാണ് ഇതുമൂലം വലയുന്നത്.
    മൂന്നു കെട്ടിടങ്ങളിലായി കിടത്തിചികിത്സക്ക് 50ഓളം കിടക്കകളാണ് ഇവിടെയുള്ളത്. ഇതില് പത്തു കിടക്കകളില്പോലും രോഗികളില്ല. പനിബാധിതര്ക്കുള്ള രണ്ട് വാര്ഡുകള് അടച്ചുപൂട്ടിയിട്ട് രണ്ടാഴ്ചയിലേറെയായി. കിടത്തിചികിത്സ ആവശ്യമുള്ളവരെ മറ്റു ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്നതിനാല് ഒ.പി രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
    മൂന്നു ഡോക്ടര്മാര് ഉണ്ടെന്നു പറയുന്നുണ്ടെങ്കിലും ഒ.പിയില് ഒരു ഡോക്ടറെ എത്താറുള്ളൂ. ഫലത്തില് മണിക്കൂറുകള് കാത്തുനിന്നാലേ പരിശോധന സാധ്യമാകൂ. ഐ.പിയുടെ അഭാവത്തില് നഴ്സുമാര് ഉള്പ്പെടെയുള്ളവര്ക്ക് കാര്യമായ പണിയില്ല. പനമരം ബ്ളോക് പഞ്ചായത്ത് അധികൃതര് ഇടപെട്ട് കിടത്തിചികിത്സ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
    ജനസംഖ്യയില് ആദിവാസികള്ക്ക് നിര്ണായക പങ്കുള്ള പഞ്ചായത്താണ് പനമരം. അതിനാല് ഗവ. ആശുപത്രിയിലെത്തുന്ന രോഗികളില് കൂടുതല് പേരും ആദിവാസികളാണ്.
  • 0 comments:

    Post a Comment