• വയനാട്ടിലും വിമാനത്താവളം വരുന്നു

    കൊച്ചി: വയനാട് ജില്ലയിൽ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവളം തുടങ്ങാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നു. സമീപ പ്രദേശങ്ങളിലുള്ള വലിയ വിമാനത്താവളങ്ങളിലേക്ക് വിമാന സർവീസുകൾ നടത്തുന്ന ഫീഡർ എയർപോർട്ടാണ് ആലോചിക്കുന്നത്. പദ്ധതിക്കായി നിർദേശിച്ച പനമരം, നടവയൽ വില്ലേജുകളിലെ നൂറ് ഹെക്ടർ സ്ഥലത്ത് കൂടുതൽ പഠനം നടത്താൻ എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ ശുപാർശ നൽകി.

    വയനാട് ഫീഡർ എയർപോർട്ടിന്റെ സാങ്കേതിക, സാമ്പത്തിക സാധ്യത പഠനത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ച് വിശദ പഠനം നടത്താനായി നൈറ്റ് ഫ്രാങ്ക് ഇന്ത്യ ലിമിറ്റഡിനെയാണ് ഏൽപ്പിച്ചിട്ടുള്ളത്. ആറു മാസത്തിനകം റിപ്പോട്ട് സമർപ്പിക്കാൻ അവരോട് നിർദേശിച്ചിട്ടുണ്ട്.
  • 0 comments:

    Post a Comment