• ഭര്‍തൃമതിയായ യുവതിയുടെ ആത്മഹത്യ: യുവാവിന് ഏഴു വര്‍ഷം തടവ്

    കല്പറ്റ: ഭര്തൃമതിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില് പ്രതിയായ യുവാവിനെ ഏഴു വര്ഷം തടവിനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാനും കോടതി വിധിച്ചു. പനമരം കൈതക്കല് (35) ആണ് കല്പറ്റ അഡ്ഹോക് കോടതി-ഒന്ന് ജഡ്ജി ഫെലിക്സ് മരിയദാസ് ശിക്ഷിച്ചത്. കൈതക്കല് വെളിയമ്പന് ബൈജുവിന്െറ ഭാര്യ29) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് വിധിയുണ്ടായത്. 2011 ഏപ്രില് 21നാണ് അമ്പിളി ഭര്തൃവീടിന് സമീപത്തെ ആളില്ലാത്ത വീട്ടില് തുങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. കേസന്വേഷിച്ച പൊലീസ് ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനത്തിലെത്തിയെങ്കിലും അന്നത്തെ എസ്.ഐ എം.എം. അബ്ദുല് കരീം അമ്പിളിയുടെ ഫോണ് കോളുകള് പരിശോധിച്ചതിന്െറ അടിസ്ഥാനത്തില് സൈബര് സെല്ലിന്െറ സഹായത്തോടെയാണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് സലീമിനെതിരെ കേസെടുത്തത്. കേസില് അമ്പിളിയുടെ അച്ഛന്, അമ്മ,ബന്ധുക്കള് എന്നിവരടക്കം 16 സാക്ഷികളെയാണ് വിസ്തരിച്ചത്. ഭര്ത്താവ് വിദേശത്തായിരുന്നപ്പോള് സലീം രണ്ടു കുട്ടികളുടെ മാതാവായ അമ്പിളിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന് കേസ്. ഒടുവില് അമ്പിളി തന്നെ വിവാഹം കഴിക്കണമെന്ന് സലീമിനോട് അഭ്യര്ഥിക്കുകയും സലീം നിരസിക്കുകയും ചെയ്തതോടെയാണ് ആത്മഹത്യ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര് ജോസഫ് സഖറിയാസ് ഹാജരായി.
  • 0 comments:

    Post a Comment