• അശാസ്ത്രീയ റോഡ് നിര്‍മാണം; പരക്കുനി ജങ്ഷനില്‍ അപകടം പതിവ്

    പനമരം: ടൗണിനടുത്ത് പരക്കുനി ജങ്ഷനിലെ റോഡിന്െറ അശാസ്ത്രീയമായ കിടപ്പ് അപകടക്കെണിയാകുന്നു. ഗ്രാമീണ റോഡുകള് പ്രധാന റോഡിലേക്ക് ചേരുന്ന ഭാഗത്ത് വാഹനങ്ങള് കൂട്ടിയിടിക്കുന്നത് പതിവായി. ഒരു വര്ഷം മുമ്പുണ്ടായ അപകടത്തില് ജീപ്പ് യാത്രക്കാരന് മരിച്ചിരുന്നു.
    മാതോത്ത്പൊയില്, പരക്കുനി റോഡുകളാണ് പാലത്തിനടുത്തുവെച്ച് പനമരം-മാനന്തവാടി റോഡില് ചേരുന്നത്. കയറ്റം കയറി വേണം വാഹനങ്ങള്ക്ക് പ്രധാന റോഡിലെത്താന്. പെട്ടെന്ന് കയറ്റം കയറി വരുന്ന വാഹനങ്ങള്ക്ക് പ്രധാന റോഡിലെ വാഹനങ്ങള് കാണാന് പറ്റില്ല. മാതോത്ത്പൊയില് റോഡിനോടനുബന്ധിച്ച് ആറുമാസം മുമ്പ് അരിക് ഭിത്തി കെട്ടി. ഇതോടെ അപകട സാധ്യത ഇരട്ടിച്ചു. ഹമ്പുകള് സ്ഥാപിച്ച് അപകടമൊഴിവാക്കാനുള്ള നടപടിയെടുക്കാന് മുമ്പ് തീരുമാനിച്ചിരുന്നെങ്കിലും പ്രാവര്ത്തികമായില്ല.
  • 0 comments:

    Post a Comment