• പെണ്ണുകാണാൻ വന്നവർ പെണ്ണിന്റെ മൂന്നു പവൻ പിടിച്ചുപറിച്ചു

    പനമരം: പെണ്ണു കാണാനെന്ന വ്യാജേന വീട്ടിലെത്തിയ സംഘം യുവതിയെ ആക്രമിച്ച് സ്വര്ണാഭരണം കവര്ന്നു. അപരിചിതരായ നാല് യുവാക്കളാണ് പനമരം പഴയ നടവയല് വരിയില് നസീമയുടെ(26) മൂന്നുപവൻ പിടിച്ചുപറിച്ച് രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

    കല്പ്പറ്റയിലുള്ള യുവതിയുടെ സഹോദരന് പറഞ്ഞതുസരിച്ച് പെണ്ണു കാണാൻ അരീക്കോട് നിന്ന് വന്നതാണെന്നാണ് സംഘം പരിചയപ്പെടുത്തിയത്. നസീമയും സഹോദരിയും മാത്രമാണ് വീട്ടില് താമസം. സഹോദരി പുറത്തുപോയ സമയമായിരുന്നു. യുവതിയോട് സംസാരിക്കാനെന്നു പറഞ്ഞ് ചെറുക്കന്റെ വേഷത്തിലെത്തിയയാൾ മുറിയിൽ കയറി. ഉടനേ കൂടെയുണ്ടായിരുന്നവരും കയറി ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് അയൽക്കാർ എത്തിയെങ്കിലും യുവാക്കള് സ്വര്ണാഭരണവുമായി രക്ഷപ്പെട്ടു. മുഖത്തും കണ്ണിനും പരിക്കേറ്റ യുവതിയെ മാനന്തവാടി ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു. പനമരം പൊലിസ് കേസെടുത്തു.
  • 0 comments:

    Post a Comment