• അരിഞ്ചേര്‍മലയില്‍ കുറുക്കന്മാര്‍; വിഷപ്രയോഗം പതിവ്

    അരിഞ്ചേര്മലയില് കുറുക്കന്മാര്; വിഷപ്രയോഗം പതിവ്

    പനമരം: കുടിയേറ്റ മേഖലയായ അരിഞ്ചേര്മലയില് കുറുക്കന്മാരുടെ എണ്ണം വര്ധിച്ചുവരുന്നു. കുറുക്കന്മാരെ വകവരുത്താന് ചിലര് വിഷപ്രയോഗം നടത്തുന്നുമുണ്ട്. ഇതിനെതിരെ നാട്ടുകാരില് ചിലര് പ്രതിഷേധവുമായും രംഗത്തുണ്ട്.
    അരിഞ്ചേര്മലയിലെ കുടിയന് വയലില് കുറുക്കന്മാരെ സ്ഥിരമായി കാണുന്നുണ്ട്. ഇവിടുത്തെ കൊല്ലിയില് മാത്രം 50 ഓളം കുറുക്കന്മാരുണ്ടെന്ന് പരിസരവാസികള് പറയുന്നു. സി.എസ്. അനില്കുമാര്, ജനാര്ദ്ദനന് പാലക്കല് എന്നിവരുടെ കൃഷിയിടങ്ങളില് സ്ഥിരമായി കുറുക്കന്മാര് എത്തുന്നു.
    അനില്കുമാറിന്െറ റബര് തോട്ടത്തിലെ ജീവനക്കാരന് കുട്ടന് കുറുക്കന്മാരുമായി ചങ്ങാത്തത്തിലാണ്. ഒരിക്കലും ഇണങ്ങാത്ത പ്രകൃതമാണെങ്കിലും കുട്ടനെ കണ്ടാല് കുറുക്കന്മാര് ഓടിഒളിക്കാറില്ല.
    ഒരു കാലത്ത് വയനാട്ടില് കുറുക്കന്മാര് ധാരാളം ഉണ്ടായിരുന്നു. കൃഷിയിടങ്ങളിലെ വിഷപ്രയോഗം വര്ധിച്ചതോടെ കുറുക്കന്മാര് ഇല്ലാതായി.
    അരിഞ്ചേര്മല പ്രദേശത്ത് വാഴകൃഷി പൊതുവെ കുറവാണ്. കുടിയന്വയലില് തീരെയില്ല. അതിനാല് കീടനാശിനി, രാസവളം പ്രയോഗവുമില്ല. ഇതാണ് കുറുക്കന്മാര് പെരുകാന് കാരണമെന്ന് പറയുന്നു.
    പ്രദേശത്തെ കോഴികളെ കുറുക്കന്മാര് റാഞ്ചുന്നത് പതിവായതോടെ ചിലര് വിഷം വെക്കുന്നുണ്ട്.
  • 0 comments:

    Post a Comment