• ആശുപത്രിയില് ഒ.പി മുടങ്ങി

  പനമരം: ഡോക്ടര് ക്യാമ്പിന് പോയത് പനമരം ആശുപത്രിയില് രോഗികളെ വലച്ചു. വ്യാഴാഴ്ച
  ഒ.പി പരിശോധനക്കെത്തിയ നൂറോളം രോഗികള്ക്ക് നിരാശരായി തിരിച്ചുപോകേണ്ടിവന്നു.
  പനമരം ആശുപത്രിയില് നിലവില് രണ്ട് ഡോക്ടര്മാരാണുള്ളത്. വ്യാഴാഴ്ച ഒരു
  ഡോക്ടറേ ഉണ്ടായിരുന്നുള്ളൂ. പരിസരത്തെ സ്കൂളുകളിലെ മെഡിക്കല് ക്യാമ്പില് പങ്കെടുക്കാന്
  ഡോക്ടര് പോയതോടെ ഒ.പി പരിശോധനക്കെത്തിയ 150ഓളം രോഗികള് മണിക്കൂറുകള് കാത്തുനിന്നു.
  ഉച്ചക്ക് രണ്ടുമണിയോടെയാണ് ഡോക്ടര് ക്യാമ്പ് കഴിഞ്ഞ് തിരിച്ചെത്തിയത്. തുടര്ന്ന് അതുവരെ കാത്തുനിന്ന 40ഓളം രോഗികളെ പരിശോധിച്ചു.
  ഡോക്ടര്മാരുടെ എണ്ണം കുറഞ്ഞതോടെ പനമരം ആശുപത്രി പ്രവര്ത്തനം താളംതെറ്റിയിരിക്കുകയാണ്.
  ഐ.പി മുടങ്ങിയിട്ട് രണ്ടു മാസത്തിലേറെയായി.
 • 0 comments:

  Post a Comment