• ഉല്ലാസ ബോട്ടുകള്‍ കാര്‍ ഷെഡില്‍; ലക്ഷങ്ങള്‍ പാഴാവുന്നു

  പനമരം: ടൗണിലേക്ക് വിനോദ സഞ്ചാരികളെ ആകര്ഷിക്കാന് മുന് ഭരണ സമിതി നടപ്പാക്കിയ ഉല്ലാസ ബോട്ട് കേന്ദ്രത്തോടനുബന്ധിച്ചുള്ള ബോട്ടുകള് പഞ്ചായത്ത് ഓഫിസ് ഷെഡില് പൊടിപിടിച്ച് നശിക്കുന്നു.
  സര്ക്കാറിന്െറ ലക്ഷങ്ങളാണ് ഇങ്ങനെ പാഴാവുന്നത്. പനമരം പുഴയില് ബോട്ട്ജെട്ടി നിര്മിച്ച് ഉല്ലാസ സര്വീസ് നടത്തുകയായിരുന്നു മുന് പഞ്ചായത്ത് ഭരണസമിതിയുടെ ലക്ഷ്യം.
  പാലത്തിനടുത്ത് അഞ്ച് ലക്ഷത്തിലേറെ രൂപ മുടക്കിയാണ് പ്രത്യേകം പടവുകളോടുകൂടി ബോട്ട് ജെട്ടി നിര്മിച്ചത്.
  ഉദ്ഘാടനത്തിന് മുമ്പേ ഇത് തകര്ന്നു. കരാറുകാര് പണം മുക്കിയത് ഏറെ ചര്ച്ചാ വിഷയമായി. തുടര്ന്ന് ബോട്ട്ജെട്ടിക്കും മറ്റുമായി ചെലവഴിച്ച തുക അന്നത്തെ പഞ്ചായത്ത് അംഗങ്ങള്ക്ക് തിരിച്ചടക്കേണ്ടി വന്നതായും പറയുന്നു.
  കാര് ഷെഡില് കൂട്ടിയിട്ട ബോട്ടുകള് തടാകത്തില് മാത്രം ഉപയോഗിക്കേണ്ടവയാണത്രെ. ഇത് പുഴയില് ഇറക്കാന് പാടില്ല. പനമരത്ത് തടാകമില്ലാത്തതിനാല് ബോട്ട് ഉപയോഗപ്രദമാക്കാന് കഴിയില്ലെന്ന് ഉറപ്പായി. ബോട്ടുകള് ലേലം ചെയ്താല് തുക ലഭിക്കുമെങ്കിലും അതിനുള്ള നടപടിയുമില്ല.
 • 0 comments:

  Post a Comment