• പനമരത്ത് മലേറിയ പടരുന്നു; രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

  പനമരത്ത് മലേറിയ പടരുന്നു; രണ്ട് കുട്ടികള് ഗുരുതരാവസ്ഥയില്

  പനമരം: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില് മലേറിയ പടരുന്നു. ഗുരുതരാവസ്ഥയിലായ രണ്ട് കുട്ടികളെ കല്പറ്റ, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില് പ്രവേശിപ്പിച്ചു.
  പനമരം ടൗണില് വിജയ കോളജിനടുത്ത് ക്വാര്ട്ടേഴ്സില് താമസിക്കുന്ന കുടുംബങ്ങളിലെ വിദ്യാര്ഥിനികളായ അഞ്ജന (ആറ്), മാളവിക (നാല്) എന്നിവര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്വാര്ട്ടേഴ്സില് താമസിക്കുന്ന അമ്പതോളം പേരുടെ രക്തസാമ്പിളുകളെടുത്തിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം കൂടാനാണ് സാധ്യതയെന്ന് ആരോഗ്യവകുപ്പധികൃതര് പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനുള്ളില് പത്തോളം പേര്ക്കാണ് പനമരത്ത് മലേറിയ പിടിപെട്ടിട്ടുള്ളത്. ഇവരിലെല്ലാവരിലും പറശ്ശിനിക്കടവില്നിന്നാണ് രോഗാണു പ്രവേശിച്ചതെന്ന് കരുതുന്നതായി പനമരം ഹെല്ത്ത് ഇന്സ്പെക്ടര് വസന്ത പറഞ്ഞു. പറശ്ശിനിക്കടവിലെത്തുന്ന അന്യസംസ്ഥാനക്കാരാണ് രോഗാണു വാഹകര്. കൊതുകിലൂടെയാണ് രോഗം പടരുക.
  ഇടക്കിടെയുള്ള പനി, വിറയല് എന്നിവയാണ് രോഗലക്ഷണങ്ങള്. രോഗം പടരാതിരിക്കാന് കൊതുക് നിര്മാര്ജനം അത്യാവശ്യമാണെന്നും പനമരത്ത് പ്രതിരോധ നടപടികള് ഊര്ജിതമാക്കിയിട്ടുണ്ടെന്നും ഹെല്ത്ത് ഇന്സ്പെക്ടര് അറിയിച്ചു.
 • 0 comments:

  Post a Comment