• തലക്കല്‍ ചന്തു സ്മാരകം നാടിന് സമര്‍പ്പിച്ചു.

    പനമരം: പഴശ്ശിരാജാവിന്റെ കുറുച്യ പടത്തലവനായിരുന്ന തലക്കല് ചന്തുവിന്റെ സ്മരണയ്ക്കായി പനമരത്ത് ഗവണ്മെന്റ് ഹൈസ്കൂളിന് സമീപം ചന്തു കൊല്ലപ്പെട്ട കോളിമരച്ചുവട്ടില് നിര്മിച്ച സ്മാരകം കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാല് നാടിന് സമര്പ്പിച്ചു. എം ഐ ഷാനവാസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില് നിന്നനുവദിച്ച തുക കൊണ്ടാണ് സ്മാരകം പണിതത്. സ്മാരകം വിപുലീകരിക്കുന്നതിന് സംസ്ഥാന സര്ക്കാര് 20 ലക്ഷം രൂപ അനുവദിക്കുമെന്ന് ചടങ്ങില് അധ്യക്ഷയായ മന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞു. സ്മാരകത്തിന്റെ തുടര്പരിപാലനത്തിന്റെ ചുമതല ഡിടിപിസിക്കുവേണ്ടി ഏറ്റെടുക്കുന്നതായി കലക്ടര് കെ ഗോപാലകൃഷ്ണഭട്ട് അറിയിച്ചു. പഴശ്ശിരാജ&ൃെൂൗീ;സിനിമയില് തലക്കല് ചന്തുവായി അഭിനയിച്ച മനോജ് കെ ജയന് ചടങ്ങില് മുഖ്യാതിഥിയായി. ചടങ്ങില് എം ഐ ഷാനവാസ് എംപി, ഐ സി ബാലകൃഷ്ണന് എംഎല്എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എല് പൗലോസ് തുടങ്ങിയവരും സംബന്ധിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സാ ചാക്കോ സ്വാഗതവും വാസു അമ്മാനി നന്ദിയും പറഞ്ഞു.
  • 0 comments:

    Post a Comment