• വിസ്മയമായി സൂര്യനുചുറ്റും വലയങ്ങൾ

    പനമരം: സൂര്യനെ മേഘപാളികൾ മറച്ചപ്പോഴുണ്ടായ കറുപ്പും വെളുപ്പും വലയങ്ങൾ വയനാട്ടുകാർക്ക് ദൃശ്യവിസ്മയമായി. വ്യാഴാഴ്ച രാവിലെ 11.30-ഓടെയാണ് വയനാടിന്റെ വിവിധ ഭാഗങ്ങളിൽ ഈ ആകാശവിസ്മയം പ്രത്യക്ഷപ്പെട്ടത്.

    മേഘപാളികൾ മറച്ചപ്പോൾ സൂര്യനുചുറ്റും കറുപ്പും വെളുപ്പും വലയങ്ങൾ ഇടകലർന്ന് പ്രത്യക്ഷപ്പെടുകയായിരുന്നു. ജില്ലയിൽ പുല്പള്ളി, പനമരം, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിൽ വ്യക്തമായി ഈ ദൃശ്യം കാണാമായിരുന്നു. മൂന്നു മണിക്കൂറോളം ഇത് തുടർന്നു.

    വെയിൽ ശക്തമായപ്പോഴാണ് ഈ കൗതുകക്കാഴ്ച ദൃശ്യമായത്. നിമിഷനേരത്തിനകം തന്നെ ആകാശവിസ്മയക്കാഴ്ചയുടെ വാർത്ത നാടെങ്ങും വ്യാപിച്ചു.

  • 0 comments:

    Post a Comment