• ആധുനിക ക്ലോക്ക് റൂം പനമരത്തും.

    പഞ്ചായത്ത് കണ് ഫര്ട്ട് സ്റ്റേഷന് അറ്റകുറ്റ പണിക്കു ശേഷം തുറന്നു കൊടുത്തു.
    ഒരു മഴ പെയ്താല് അകത്തു വെള്ളം കയരുന്നതിനാല് മൂന്നു മാസം മുമ്പാണ് ക്ലോക്ക് റൂം അടച്ചിട്ടത്. വര്ഷങ്ങളായി ഇതിന്റെ നടത്തിപ്പ് കാരനായിരുന്ന പൂള ആലീക്കാന്റെ നിരന്തര അഭ്യര്ഥന കാരണമാണെന്ന് തോന്നുന്നു പഞ്ചായത്ത് ഭരണ സമിതി അറ്റകുറ്റ പണിക്കു തുക വകയിരുത്തിയത്. വരിയില് താജു ആയിരുന്നു കരാറു കാരന്. പണി പ്രതീക്ഷിച്ചതിലും നീണ്ടു പോയത് പ്രതിഷേധത്തിന് കാരണമായി. യാത്രക്കരികളായ സ്ത്രീകള് അടക്കം പ്രാഥമിക ആവശ്യങ്ങള്ക്ക് ബുദ്ധി മുട്ടി. ഏതായാലും പണി തീര്ന്നു. ടൈല്സ് പാകിയ വരാന്തയും യൂറോപ്യന് അടക്കം 4 ക്ലോസറ്റുകളും 2 കുളിമുറികളും. ഉപയോഗ നിരക്ക് നിരക്ക് 3 രൂപ. ഇനി ആര്ക്കും പനമരത്ത് വന്നു കാര്യം സാധിക്കാന് വിഷമമില്ല.